ഏത് ബോളറെയാണ് പേടി; ആരെയുമില്ലെന്ന് വൈഭവിന്റെ മറുപടി

തനിക്ക് ഏത് ബോളറെയും നേരിടാൻ പേടിയില്ലെന്ന് വൈഭവ് സൂര്യവംശി

ഏത് ബോളറെയാണ് പേടി; ആരെയുമില്ലെന്ന് വൈഭവിന്റെ മറുപടി
dot image

തനിക്ക് ഏത് ബോളറെയും നേരിടാൻ പേടിയില്ലെന്ന് വൈഭവ് സൂര്യവംശി. 'ഈ നിമിഷം വരെ ഒരു ബൗളറേയും ഞാന്‍ ഭയപ്പെട്ടിട്ടില്ല' , ആത്മവിശ്വാസത്തോടെ താരം വ്യക്തമാക്കി. രാജസ്ഥാൻ റോയല്‍സ് പങ്കിട്ട ഒരു വിഡിയോയിലാണ് താരം ഏതെങ്കിലും ബൗളറെ പേടിയുണ്ടോ എന്ന ചോദ്യം നേരിട്ടത്. ഇതിനു വൈഭവ് നല്‍കിയ മറുപടിയാണ് ക്ലാസ്.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം ദുലീപ് ട്രോഫി ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

ഐപിഎല്ലില്‍ ലോകോത്തര പേസര്‍മാരായ ജസ്പ്രിത് ബുംറ, പാറ്റ് കമ്മിന്‍സ് അടക്കമുള്ളവരെ അനായാസം സിക്‌സര്‍ തൂക്കി അന്നേ വാര്‍ത്തകള്‍ തീര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 16 കളിയില്‍ നിന്നു 776 റണ്‍സാണ് താരം അടിച്ചെടുത്തത്.

വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് നേട്ടം. ശേഷം ഇന്ത്യ എ ടീമിനൊപ്പവും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.

content highlights: vaibhav suryavanshi bold reply on fearing any bowler

dot image
To advertise here,contact us
dot image