മഴ പെയ്താൽ ക്ഷീണം ഇന്ത്യയ്ക്ക്; ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന്റെ കാലാവസ്ഥ പ്രവചനം

2026 ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

മഴ പെയ്താൽ ക്ഷീണം ഇന്ത്യയ്ക്ക്; ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന്റെ കാലാവസ്ഥ പ്രവചനം
dot image

2026 ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ മത്സരങ്ങളും ജയിച്ചാണ് സൂപ്പര്‍ 8ല്‍ എത്തിയതെങ്കില്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റും നേപ്പാളിനോട് വിറച്ച് ജയിച്ചുമാണ് സൂപ്പര്‍ 8ല്‍ എത്തിയത്.

സൂപ്പര്‍ 8ല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞപ്പോള്‍ സിംബാബ്‌വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. ഇംഗ്ലണ്ടാകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ നിറം മങ്ങിയ പ്രകടനമെല്ലാം മറന്ന് സൂപ്പര്‍ 8ല്‍ സമ്പൂര്‍ണ ജയവുമായാണ് സെമിയിലെത്തിയത്. സൂപ്പര്‍ 8ല്‍ പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും ശ്രീലങ്കയെയും തകര്‍ത്താണ് ഇംഗ്ലണ്ടിന്‍റെ സെമി പ്രവേശം.

സൂപ്പർ 8 ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. മഴയോ മറ്റേതെങ്കിലും കാരണങ്ങളാലോ നാലെ നടക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് സെമി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും.

എന്നിട്ടും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയിലേക്ക് മാറ്റും. വ്യാഴാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വെള്ളിയാഴ്ച മത്സരം പുനരാരംഭിക്കും.

റിസർവ് ദിനത്തിലും കളി നടത്താൻ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ സൂപ്പർ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.

എന്നാൽ ഇന്ത്യയാകട്ടെ ഗ്രൂപ്പ് 1-ൽ 4 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. റിസര്‍വ് ദിനത്തിലും മത്സരം സാധ്യമാവാതെ വന്നാല്‍ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

Content Highlights: india-vs-england-t20-world-cup-2026-semi-final-weather-report-mumbai-rain-rules

dot image
To advertise here,contact us
dot image