'സഞ്ജുവും സൂര്യയും ഇംഗ്ലണ്ടിന്റെ ആ വജ്രായുധത്തെ കരുതിയിരിക്കണം'; മുന്നറിയിപ്പുമായി ഗവാസ്‌കര്‍

സഞ്ജുവിന്റെ നിലവിലെ ഫോം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി

'സഞ്ജുവും സൂര്യയും ഇംഗ്ലണ്ടിന്റെ ആ വജ്രായുധത്തെ കരുതിയിരിക്കണം'; മുന്നറിയിപ്പുമായി ഗവാസ്‌കര്‍
dot image

2026 ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ വിൽ ജാക്സ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാമെന്നാണ് ​ഗവാസ്കർ പറയുന്നത്.

'വാംഖഡെയില്‍ ടേണ്‍ ലഭിച്ചാല്‍ ജാക്‌സ് കൂടുതൽ അപകടകാരിയാകും. ഏഴാമതായാണ് ജാക്‌സ് ക്രീസിലെത്തുന്നത്. ഇത് ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്റാണ്. സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ അടങ്ങിയ വലം കയ്യന്മാര്‍ എങ്ങനെ ജാക്‌സിനെ നേരിടുന്നു എന്നതിലായിരിക്കും ഇന്ത്യയുടെ സാധ്യത', ​ഗവാസ്കർ പറഞ്ഞു. സഞ്ജുവിന്റെ നിലവിലെ ഫോം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ടി20 ലോകകപ്പിൽ മികച്ച ഫോമിലാണ് ഇം​ഗ്ലണ്ടിന്റെ വിൽ ജാക്സ്. ടൂർണമെന്റിൽ ഇതുവരെ നാല് ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്കാരങ്ങൾ നേടിയ ജാക്സ് ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ന്യൂസിലാൻഡിനെതിരെ 18 പന്തിൽ 32 റൺസ് നേടിയതും ശ്രീലങ്കക്കെതിരെ മൂന്ന് വിക്കറ്റ് നേടിയതും ജാക്സിന്റെ മികവ് തെളിയിക്കുന്നതാണ്.

Content Highlights: Sunil Gavaskar warns India ahead of semifinal says Will Jacks is Advantage for England

dot image
To advertise here,contact us
dot image