ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിൻ്റെ പിതാവ് അന്തരിച്ചു

കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിൻ്റെ പിതാവ് അന്തരിച്ചു
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിൻ്റെ പിതാവ് ഖച്ചന്ദ്ര സിങ് അന്തരിച്ചു. ലിവര്‍ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങ് പിതാവിനെ നാട്ടിൽ എത്തി സന്ദർശിച്ചിരുന്നു. നിലവിൽ ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് റിങ്കു ഉള്ളത്.

ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. സ്ഥിതി വഷളായതിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച റിങ്കു കഴിഞ്ഞ ദിവസമാണ് തിരികെ ടീമിനൊപ്പം ചേർന്നത്. അതേ സമയം സിംബാബ്വേക്കെതിരായ മത്സരത്തിൽ ഇലവനിൽ താരത്തിന് ഇടംലഭിച്ചിരുന്നില്ല. മലയാളി താരം സഞ്ജു സാംസണാണ് റിങ്കുവിന് പകരം ടീമിലെത്തിയത്.

Content Highlight: Indian cricketer Rinku Singh's father passes away

dot image
To advertise here,contact us
dot image