അഹമ്മദാബാദില്‍ നിര്‍ണായക ടോസ് വിജയിച്ച് ദക്ഷിണാഫ്രിക്ക; മാറ്റമില്ലാതെ ഇന്ത്യന്‍ ടീം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം

അഹമ്മദാബാദില്‍ നിര്‍ണായക ടോസ് വിജയിച്ച് ദക്ഷിണാഫ്രിക്ക; മാറ്റമില്ലാതെ ഇന്ത്യന്‍ ടീം
dot image

2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റുചെയ്യും. ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാണ് ടീം ഇന്ത്യ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കിൾടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

Content Highlights: T20 World Cup 2026: South Africa wins toss and opts to bat first vs India in Ahmedabad

dot image
To advertise here,contact us
dot image