'അഭിഷേക് ഹാട്രിക് ഡക്കായത് പോസിറ്റീവായാണ് ഞാൻ കാണുന്നത്'; സര്‍പ്രൈസ് പ്രസ്താവനയുമായി രവി ശാസ്ത്രി

അഭിഷേക് ശർമയുടെ ഫോംഔട്ടിൽ വിചിത്രമായ അഭിപ്രായവുമായി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി

'അഭിഷേക് ഹാട്രിക് ഡക്കായത് പോസിറ്റീവായാണ് ഞാൻ കാണുന്നത്'; സര്‍പ്രൈസ് പ്രസ്താവനയുമായി രവി ശാസ്ത്രി
dot image

2026 ട്വന്‍റി 20 ലോകകപ്പിന്‍റെ സൂപ്പര്‍താരമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ഇന്ത്യൻ ഓപ്പണർ അഭിഷേക് വര്‍മ. പക്ഷേ ടൂര്‍ണമെന്‍റില്‍ കളിച്ച മൂന്ന് മത്സരത്തിലും പൂജ്യത്തിന് പുറത്താകാനായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ വിധി. നമീബിയയ്ക്കെതിരായ മത്സരത്തില്‍ താരം കളിച്ചതുമില്ല. പോരാട്ടം സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ അഭിഷേക് ശര്‍മയെ കുറിച്ച് ആശങ്കയും ഒപ്പം വിമര്‍ശനങ്ങളും ആരാധകരും മുന്‍താരങ്ങളും പങ്കുവെയ്ക്കുന്നുമുണ്ട്.

ഇപ്പോഴിതാ അഭിഷേക് ശർമയുടെ ഫോംഔട്ടിൽ വിചിത്രമായ അഭിപ്രായവുമായി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. അഭിഷേകിന്റെ മോശം ഫോം യഥാർത്ഥത്തിൽ ഇന്ത്യൻ ടീമിന് അനുകൂലമാണെന്നും അതിനെ പോസിറ്റീവായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് രവി ശാസ്ത്രി പറയുന്നത്.

'അഭിഷേകിന്റെ തുടര്‍ച്ചയായ മൂന്ന് ഡക്കുകളെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം മികവിലേക്ക് ഉയരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഫോംഔട്ട് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌ എന്നത് സത്യമാണ്. ഒരു പക്ഷേ തന്റെ ഏറ്റവും മികച്ച കളി ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിലേക്ക് അഭിഷേക് മാറ്റി വച്ചതാണെങ്കിലോ? ഇതുവരെ റണ്‍സ് കണ്ടെത്താത്തതിനാല്‍ എതിര്‍ ടീമുകള്‍ക്ക് അഭിഷേകിനെ ഇപ്പോള്‍ കൂടുതല്‍ പേടിയുണ്ടാകും', ഐസിസി മത്സര വിശകലനത്തിൽ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

'ഇന്ത്യയുടെ ഇതുവരെയുള്ള കളിയെടുത്താല്‍ ഓരോ മത്സരത്തിലും ഓരോ താരങ്ങളും ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ഇഷാന്‍ കിഷന്‍, മറ്റൊരു അവസരത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം ആ റോള്‍ നിര്‍വഹിച്ചു. തിലക് വര്‍മയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു എന്നാണ് ഞാന്‍ കരുതുന്നത്', രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Ravi Shastri issues surprising statement on Abhishek Sharma’s three ducks before IND vs SA

dot image
To advertise here,contact us
dot image