

2026-27 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമായി. നായകനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ - ബാറ്റർ ഇഷാൻ കിഷനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടീം വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയെയും തിരഞ്ഞെടുത്തു. സമീപകാലത്ത് നടന്ന മത്സരങ്ങളിലെ താരങ്ങൾ പുറത്തെടുത്ത പ്രകടനമാണ് ഈ നിലയിലേക്ക് അവരെ എത്തിച്ചത്. കൂടാതെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായി ആയിരുന്നു വൈഭവ് തന്റെ ഇന്ത്യൻ സീനിയർ ടീമിലെ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരാരേയിൽ കളിച്ച സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലും താരം തിളങ്ങിയിരുന്നു. കൂടാതെ, ഇപ്പോൾ ഐസിസി ടി20 റാങ്കിംഗില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് വളരെ വലിയ കുതിപ്പ് കൂടി നടത്തിയിരിക്കുകയാണ് വൈഭവ് സൂര്യവംശി.
വളരെ പരിചയസമ്പന്നനായ താരമാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. അദ്ദേഹം തന്നെയാണ് ഈ സ്‌ക്വാഡിലെ മറ്റൊരു ആകർഷണം. വരുന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് സെക്ടര്മാരുടെ ശ്രദ്ധ പിടിച്ചെടുക്കുക എന്നത് തന്നെയാകും ഷമിയുടെ ലക്ഷ്യം. അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സുരാജ് സിന്ധു ജൈസ്വാള്‍, മുകേഷ് കുമാര്‍, കുമാര്‍ കുഷാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിംഗ്, ശുഭ്രാംശു സേനാപതി, ദെനീഷ് ദാസ്, അഭിജിത് സര്‍ക്കാര്‍ എന്നിവരാണ് ടീമിലുള്ള മാറ്റ് താരങ്ങൾ.
Content highlight: Duleep Tophy East Zone squad Ishan Kishan captain Vaibhav Suryavanshi vice captain