അപരാജിതം ഇന്ത്യ; ടി20 ലോകകപ്പില്‍ ഡച്ചുപടയെയും തകര്‍ത്ത് സൂപ്പര്‍ എട്ടിലേക്ക്‌

അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ അപരാജിതകുതിപ്പ്

അപരാജിതം ഇന്ത്യ; ടി20 ലോകകപ്പില്‍ ഡച്ചുപടയെയും തകര്‍ത്ത് സൂപ്പര്‍ എട്ടിലേക്ക്‌
dot image

ടി20 ലോകകപ്പില്‍ അപരാജിതരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡച്ചുപടയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

അഹമ്മദാബാദില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി. 31 പന്തില്‍ 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണ് നെതര്‍ലന്‍ഡ്‌സ് കാഴചവെച്ചതെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ തുടരെ വീണതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ 125 ന് 6 വിക്കറ്റെന്ന നിലയിലേക്ക് വീണ നെതര്‍ലന്‍ഡ്‌സിന് സ്‌കോറിങ് വേഗം കുറഞ്ഞതോടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. 23 പന്തില്‍ 33 റണ്‍സ് നേടിയ ബാസ് ഡേ ലീഡെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്ക് ബോളിങ്ങില്‍ നിര്‍ണായകമായത്.

Content Highlights:T20 World Cup 2026, IND vs NED: India Maintain Unbeaten Run In T20 World Cup 2026, Beat Netherlands By 17 Runs

dot image
To advertise here,contact us
dot image