

ടി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ആമിർ കലീം. അയർലാൻഡിനെതിരെ അർധ സെഞ്ച്വറി പിന്നിട്ട താരം ലോകകപ്പിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. 44 വയസ്സും 86 ദിവസവുമായിരുന്നു ആമിർ കലീമിന്റെ പ്രായം.
29 പന്തിൽ രണ്ട് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 50 റൺസാണ് താരം നേടിയത്. നേരത്തെ ഇതേ ടൂർണമെന്റിൽ ഒമാന്റെ തന്നെ മുഹമ്മദ് നദീം 43 വയസ്സും 161 ദിവസവും പ്രായമുള്ളപ്പോൾ അർധ സെഞ്ച്വറി നേടിയിരുന്നു.
അതേ സമയം ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ വിജയവുമായി അയർലാൻഡ് മുന്നേറി. 96 റൺസിന്റെ വിജയമാണ് അയർലാൻഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഒമാന്റെ മറുപടി 18 ഓവറിൽ 139 റൺസിൽ ഒതുങ്ങി. നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ജോഷ്വയാണ് ഒമാനെ തകർത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു അയർലാൻഡ്. ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു അയർലാൻഡ്. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്‌റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.
Content Highlights: T20 Worldcup; 44-Year-Old Aamir Kaleem Scripts History With Record Fifty in T20 World Cup 2026