ജഡേജയല്ല! രാജസ്ഥാനില്‍ സഞ്ജുവിന്റെ പിന്‍ഗാമിയാകാന്‍ യുവതാരം; പ്രഖ്യാപനം ഇന്ന്

സഞ്ജുവിന് പകരം സിഎസ്‌കെയില്‍ നിന്നുമെത്തിയ സീനിയര്‍ താരം രവീന്ദ്ര ജഡേജയാകും നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ജഡേജയല്ല! രാജസ്ഥാനില്‍ സഞ്ജുവിന്റെ പിന്‍ഗാമിയാകാന്‍ യുവതാരം; പ്രഖ്യാപനം ഇന്ന്
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ മുന്‍ നായകന്‍ സഞ്ജു സാംസണ് പകരമാണ് രാജസ്ഥാന്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത്. സഞ്ജുവിന് പകരം സിഎസ്‌കെയില്‍ നിന്നുമെത്തിയ സീനിയര്‍ താരം രവീന്ദ്ര ജഡേജയാകും നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെയും യുവതാരം യശസ്വി ജയ്‌സ്വാളിനെയും തഴഞ്ഞ് മറ്റൊരാളായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനായേക്കുക.

ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയായി റിയാന്‍ പരാഗിനെയാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലു മണിക്കുണ്ടാകും. മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് 'ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു. ജയ്‌സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ജഡേജയോ ജയ്‌സ്വാളോ രാജസ്ഥാന്റെ നായകനായേക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇരുവരെയും മറികടന്നാണ് പരാഗിന് നറുക്ക് വീണത്. റോയല്‍സിനെ നയിക്കാന്‍ താത്പര്യമുണ്ടെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ കൂടിയായ ജയ്‌സ്വാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരിചയസമ്പത്ത് കൂടുതലുള്ള പരാഗിനെ ക്യാപ്റ്റനാക്കാനയിരുന്നു സംഗക്കാരക്ക് താത്പര്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ സീസണില്‍ എട്ട് മത്സരത്തില്‍ പരാഗ് രാജസ്ഥാനെ നയിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. 18 കോടിക്കാണ് രാജസ്ഥാനില്‍ നിന്നും സഞ്ജു സാംസണെ ജഡേജക്കും സാം കറനും പകരം സിഎസ്‌കെ ടീമിലെത്തിച്ചത്.

Content Highlights- Rajasthan Royals Will choose their new captain today

dot image
To advertise here,contact us
dot image