സഞ്ജുവും ബുംറയും ഇലവനില്‍ ഇല്ല; വാംഖഡെയില്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ്എയ്ക്ക് ടോസ്

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം

സഞ്ജുവും ബുംറയും ഇലവനില്‍ ഇല്ല; വാംഖഡെയില്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ്എയ്ക്ക് ടോസ്
dot image

2026 ടി20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ യുഎസ്എക്കെതിരെ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ യുഎസ്എ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ യുഎസ്എയ്ക്കെതിരെ ഇറങ്ങുന്നത്. ഓപ്പണര്‍മാരായി ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി.

ജസ്പ്രീത് ബുംറ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല. പനിയാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റ് പുറത്തായ ഹര്‍ഷിത് റാണയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജാണ് ബുംറയ്ക്ക് പകരം അര്‍ഷ്ദീപിനൊപ്പം പേസറായി ടീമിലെത്തിയത്. പരിക്കുള്ള വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടംലഭിച്ചില്ല.

ഇന്ത്യ പ്ലേയിങ് ഇലവന്‍: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

യുഎസ്എ പ്ലേയിങ് ഇലവന്‍: മൊനാങ്ക് പട്ടേൽ (ക്യാപ്റ്റൻ), ആൻഡ്രീസ് ഗൗസ്, ഷയൻ ജഹാംഗീർ, സായ്‌തേജ മുക്കമല്ല, മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ഹർമീത് സിങ്, ഷാഡ്‌ലി വാൻ ഷാൽക്വിക്, സൗരഭ് നേത്രവാൽക്കർ, മുഹമ്മദ് മോഹ്സിൻ.

Content Highlights: T20 World Cup 2026: ‌Sanju Samson, Bumrah misses, USA wins toss and opts to bowl first vs India

dot image
To advertise here,contact us
dot image