'സഞ്ജു ഔട്ട്'; ടി 20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് പാർഥിവ് പട്ടേൽ

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

'സഞ്ജു ഔട്ട്'; ടി 20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് പാർഥിവ് പട്ടേൽ
dot image

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും കിരീടം നിലനിർത്തിയിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫെബ്രുവരി ഏഴിന് യു എസ് എ യുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ യു എസ് എ ക്കെതിരെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഓപ്പണറായി തിരഞ്ഞെടുത്തു.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇഷാന്‍ കിഷനെയാണ് പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്തത്. ഇഷാന്‍ ഓപ്പണറാകുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. നിലവിൽ മികച്ച ഫോമിലുള്ള കളിക്കാരെയാണ് ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകളിൽ ടീമിൽ വേണ്ടതെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

മൂന്നാം നമ്പറില്‍ യുവതാരം തിലക് വര്‍മ തിരിച്ചെത്തുമെന്ന് പാര്‍ത്ഥിവ് പറഞ്ഞു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവുമാണ് പാര്‍ത്ഥിവിന്‍റെ പ്ലേയിംഗ് ഇലവനിലെ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്നത്. ടീമില്‍ തിരിച്ചെത്തുന്ന തിലക് വർമ്മയെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കണമെന്നും പാർത്ഥിവ് നിർദ്ദേശിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരടങ്ങുന്നതാണ് അമേരിക്കക്കെതിരായ ഉദ്ഘാടന മത്സരത്തിനായി പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിന്‍റെ മധ്യനിര. ബൗളിങ്ങിൽ ഗംഭീറിന്‍റെ വിശ്വസ്തനായ പേസര്‍ ഹര്‍ഷിത് റാണയ്ക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും പാര്‍ത്ഥിവ് തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനില്‍ ഇടം നൽകിയില്ല.

ഹര്‍ഷിത് റാണയെ ഒഴിവാക്കിയപ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാണ് പാര്‍ത്ഥിവ് തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. കുല്‍ദീപും സുന്ദറും പുറത്തായപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്.

പാര്‍ത്ഥിവ് പട്ടേല്‍ തെര‌ഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

Content Highlights- Sanju out'; Parthiv Patel announces India's playing XI for T20 World Cup

dot image
To advertise here,contact us
dot image