

പാക് ആഭ്യന്തര മന്ത്രിയും പി.സി.ബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിക്ക് ട്രോൾ മഴ. ടി20 ലോകകപ്പ് കളിക്കണോ എന്ന കാര്യത്തിൽ അനിശ്ചിതത്വങ്ങൾ തുടരവേ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കഴിഞ്ഞ ദിവസമാണ് നഖ്വി ചർച്ച നടത്തിയത്. ചർച്ചക്ക് ശേഷം എക്‌സിൽ പങ്കുവച്ച ഫോട്ടോക്ക് പാക് പ്രധാനമന്ത്രി 'നവാസ് ഷെരീഫിനൊപ്പം' എന്നാണ് നഖ്വി തലവാചകമെഴുതിയത്. പോസ്റ്റ് വൈറലായതോടെ ആരാധകർ പി.സി.ബി ചെയർമാനെ എയറിലാക്കി. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും നഖ്വിയുടെ പോസ്റ്റ് പങ്ക് വച്ച് ട്രോളി.
Nawaz Sharif 🤣😝 https://t.co/UsOCmPLKkw
— Aakash Chopra (@cricketaakash) January 26, 2026
ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻറെ നീക്കമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും കൂടിക്കാഴ്ച്ച നടത്തി. ജനുവരി 30 വെള്ളിയാഴ്ച്ചയോ ഫെബ്രുവരി 2 തിങ്കളാഴ്ച്ചയോ തീരുമാനം പറയുമെന്ന് നഖ്‌വി അറിയിച്ചു.