രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി; ഗില്ലിന്റെ മോശം ഫോമിൽ സൗരാഷ്ട്രയോട് തോറ്റ് പഞ്ചാബ്

ഗില്ലിന്റെ മോശം ഫോമിൽ സൗരാഷ്ട്രയോട് പഞ്ചാബ് 194 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി; ഗില്ലിന്റെ മോശം ഫോമിൽ സൗരാഷ്ട്രയോട് തോറ്റ് പഞ്ചാബ്
dot image

രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഡക്കായതിന് പിന്നാലെ രണ്ടാം ഇന്നിംഗിസിലും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് നിരാശ. ഗില്ലിന്റെ മോശം ഫോമിൽ സൗരാഷ്ട്രയോട് പഞ്ചാബ് 194 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര 172 റൺസാണ് നേടിയിരുന്നത്. പഞ്ചാബിന്റെ മറുപടി 139 റൺസിൽ അവസാനിച്ചപ്പോൾ 33 റൺസിന്റെ ഒന്നാം ഇന്നിങ്സിന്റെ ലീഡാണ് സൗരാഷ്ട്ര നേടിയത്. രണ്ടാം ഇന്നിങ്സിൽ 286 റൺസ് കൂടി നേടിയപ്പോൾ പഞ്ചാബിന്റെ വിജയ ലക്ഷ്യം 319 റൺസായി. എന്നാൽ രണ്ടാം ദിനം തീരും മുമ്പേ 125 റൺസിന് പഞ്ചാബ് ഓൾ ഔട്ടായി. ഗിൽ രണ്ടാം ഇന്നിങ്സിൽ 14 റൺസ് മാത്രമാണ് നേടിയത്.

ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്രയ്ക്കായി ജയ് ഗോഹിൽ 82 റൺസ് നേടി. രണ്ടാം ഇന്നിംഗിൽ രവീന്ദ്ര ജഡേജ 46 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ ഏഴ് റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായിരുന്നത്. ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സമ്പൂർണമായ ജഡേജയ്ക്ക് ഈ രഞ്ജിട്രോഫി നിർണായകമാണ്.

Content Highlights-;Shubhman Gill fail in second innings also; punjab lost to sourashtra in ranjitrophy

dot image
To advertise here,contact us
dot image