

ഓസ്‌ട്രേലിയൻ ആഭ്യന്തര ടി 20 ലീഗിൽ നിന്നും നാണക്കേടിന്റെ റെക്കോർഡുകളുമായി പടിയിറങ്ങുകയാണ് ബാബർ അസം വമ്പൻ ഹൈപ്പിൽ വന്ന് മോശം പ്രകടനങ്ങളും നാണക്കേടുകളും സമ്പാദിച്ചാണ് പാകിസ്താൻ സൂപ്പർതാരം ഓസ്‌ട്രേലിയ വിടുന്നത്. പാകിസ്താൻ ക്യാംപിലേക്ക് പോകാനായാണ് ബാബർ സിഡ്‌നി വിടുന്നത്.
ബിഗ് ബാഷ് ലീഗ് ചരിത്രത്തില്‍ കുറഞ്ഞത് 200 റണ്‍സെങ്കിലും നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് എന്ന നാണക്കേടുമായാണ് ഈ സീസണില്‍ സിഡ്നി സിക്സേഴ്നിനോട് ബാബര്‍ വിട പറഞ്ഞത്. പതിനഞ്ചാമത് ബിഗ് ബാഷ് ലീഗ് സീസണില്‍ 11 ഇന്നിംഗ്സില്‍ 103.06 സ്ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയത്.
പതിമൂന്നാം ബിഗ് ബാഷ് ലീഗ് സീസണില്‍ 105.21 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഓസീസ് താരം ബ്രിസ്ബേന്‍ ഹീറ്റ് താരം നഥാന്‍ മക്‌സ്വീനിയുടെ പേരാലായിരുന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് ഇത്തവണ ബാബറിന്‍റെ തലയിലായത്.
പത്താം സീസണില്‍ ജൊനാഥന്‍ വെല്‍സ്(106.04), ആറാം സീസണില്‍ ബ്രിസ്ബേന്‍ ഹീറ്റിന്‍റെ അലക്സ് റോസ്(106.25), 11-ാം സീസണില്‍ ഓസീസ് ഓപ്പണറായ ജേക്ക് വെതറാള്‍ഡ്(107.3) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ബാബര്‍ ടി20 ലീഗില്‍ ടെസ്റ്റ് കളിച്ചത്.
ഒരുപാട് ട്രോളുകളും വിമർശനങ്ങളും വമ്പൻ ഹൈപ്പിലെത്തിയ ബാബറിന് നേരെ എത്തിയിരുന്നു. ബാബറിനെ കൂടാതെ മെൽബൺ റെനഗേഡ്‌സിന് വേണ്ടി കളത്തിലിറിങ്ങിയ മറ്റൊരു പാകിസ്താൻ താരമായ മുഹമ്മദ് റിസ്വാനും ബ്രിസ്‌ബേയ്ൻ ഹീറ്റിന് വേണ്ടി കളത്തിലിറങ്ങിയ ഷഹീൻ അഫ്രീദിക്കും കണക്കിന് ട്രോൾ ലഭിച്ചു.
സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ ഓരോവറിന്റെ അവസാന പന്തിൽ സ്മിത്ത് ബാബർ അസമിന്റെ സിംഗിൾ നിഷേധിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം സ്ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ നാല് സിക്‌സർ അടക്കം 32 റൺസാണ് നേടിയത്. ഇത് ബാബറിന് ഇഷ്ടപ്പെടാതെ വരികയും ഔട്ട് ആയി മടങ്ങിയപ്പോൾ ബൗണ്ടറി റോപ്പ് തട്ടി തെറുപ്പിച്ചതും വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.
Content Highlights- paksitan Babar azam leaves bbl with- most unwanted batting record