

യുഎഇയിലെ തൊഴില്‍ മേഖല ശക്തമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ തൊഴില്‍ ശക്തി നിരക്ക് 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി. 2025 ല്‍ യുഎഇയിലെ തൊഴില്‍ മേഖല വലിയ വളര്‍ച്ച കൈവരിച്ചതായാണ് മാനവ വിഭവശേഷി സ്വദശിവത്ക്കരണ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024ല്‍ 10.9 ശതമാനം ആയിരുന്ന തൊഴില്‍ ശക്തി വളര്‍ച്ചാ നിരക്ക് പോയവര്‍ഷം 12.4 ശതമാനമായി ഉയര്‍ന്നു. 2025 ല്‍ സ്വകാര്യ മേഖലയിലെ കമ്പനികളുടെ എണ്ണത്തില്‍ 7.8 ശതമാനം വളര്‍ച്ച ഉണ്ടായതായും മന്ത്രാലയം വ്യക്തമാക്കി. യുവ തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 2025 ല്‍ 54.9 ശതമാനം ആയിരുന്നു യുവ തൊഴിലാളികളുടെ എണ്ണം.18 നും 35 നും ഇടയില്‍ പ്രായമുള്ള ലക്ഷക്കണക്കിന് യുവാക്കാളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ നിക്ഷേപ മേഖലയുടെ ശക്തിയാണ് തൊഴില്‍ മേഖലയിലും പ്രതിഫലിക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാലങ്ങളില്‍ യുഎഇ കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ മേഖലയിലെ വികസനവും ആഗോള തലത്തിലുള്ള പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായതായും മന്ത്രാലയം വിലയിരുത്തുന്നു. വരും നാളുകളില്‍ യുഎഇയുടെ തൊഴില്‍ മേഖലയില്‍ ഇനിയും വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളില്‍ കൂടുതല്‍ തെഴിലവസങ്ങളും സൃഷ്ടിക്കപ്പെടും.
സാധാരണ തൊഴിലാഴികള്‍ക്കൊപ്പം പ്രൊഫഷണലുകള്‍ക്കും വലിയ സാധ്യതകള്‍ തുറക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പുതിയതായി യുഎഇയുടെ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് അടുത്തിടെ പുറത്ത് വന്നത്.
Content Highlights: UAE authorities have reported strong growth in the employment sector based on newly released official data. The figures indicate continued expansion in the labour market, reflecting increased economic activity and job creation across various sectors in the country.