പിടിച്ചിരുത്തുന്ന ത്രില്ലർ..ഗംഭീര അവതരണം, വിജയം ആവർത്തിച്ച് നിവിൻ; മികച്ച പ്രതികരണങ്ങളുമായി ബേബി ഗേൾ

ലിജോ മോൾ, സംഗീത് പ്രതാപ് എന്നിവരുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്

പിടിച്ചിരുത്തുന്ന ത്രില്ലർ..ഗംഭീര അവതരണം, വിജയം ആവർത്തിച്ച് നിവിൻ; മികച്ച പ്രതികരണങ്ങളുമായി ബേബി ഗേൾ
dot image

നിവിൻ നായകനായി എത്തുന്ന ബേബി ഗേൾ ഇന്ന് തിയേറ്ററുകളിലെത്തി. ഒരു ദിവസം നടക്കുന്ന ത്രില്ലറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. സർവ്വം മായ എന്ന വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന നിവിൻ ചിത്രമാണിത്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

സർവ്വം മായയ്ക്ക് ശേഷം നിവിൻ വീണ്ടും ഹിറ്റടിച്ചെന്നും സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങൾ. ഒരു ഇമോഷണൽ ചിത്രമാണ് ബേബി ഗേൾ എന്നും സിനിമയുടെ ആദ്യ പകുതിയും ഇന്റെർവെല്ലും നന്നായിട്ടുണ്ടെന്നും കമന്റുകളുണ്ട്. ലിജോ മോൾ, സംഗീത് പ്രതാപ് എന്നിവരുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ മികച്ചുനിൽക്കുന്നു എന്നും ഗരുഡന് ശേഷം അരുൺ വർമ്മ വീണ്ടും കയ്യടി നേടുന്നു എന്നാണ് പ്രേക്ഷകർ സിനിമ കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്.എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - സാം.സി എസ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ.

അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല.പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ് . മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Content Highlights: Nivin Pauly film Baby Girl gets positive response after first show

dot image
To advertise here,contact us
dot image