അത് കലന്തര്‍ ഇബ്രാഹിം; കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ കയറിയത് കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ്, പിടിയില്‍

ക്ഷേത്ര കവര്‍ച്ച ഉള്‍പ്പെടെ 25ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ്

അത് കലന്തര്‍ ഇബ്രാഹിം; കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ കയറിയത് കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ്, പിടിയില്‍
dot image

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ അഭിഭാഷകയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും വെള്ളിയും പണവും മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കര്‍ണാടക സ്വദേശിയായ കലന്തര്‍ ഇബ്രാഹിമിനെയാണ് പൊലീസ് പിടികൂടിയത്. ക്ഷേത്ര കവര്‍ച്ച ഉള്‍പ്പെടെ 25ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി പതിനെട്ടിനായിരുന്നു നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടില്‍ മോഷണം നടന്നത്. 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവുമായിരുന്നു ഇയാള്‍ കവര്‍ന്നത്.

ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷ്ടാവ് അകത്ത് കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍, വളകള്‍, ബ്രേസ്‌ലെറ്റ്, നെക്‌ലെസ്, വലിയ മാല, കുട്ടികളുടെ മാലകള്‍, വളകള്‍ അടക്കം 29 പവന്റെ സ്വര്‍ണം ഇയാള്‍ കൈക്കലാക്കി. ഇതോടൊപ്പം തന്നെ കാല്‍ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങളും അയ്യായിരം രൂപയും ഇയാള്‍ കവര്‍ന്നു.

ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് ചൈത്രയും കുടുംബവും മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തിലാണ് കലന്തര്‍ ഇബ്രാഹിം പിടിയിലായിരിക്കുന്നത്.

Content Highlights- Kalanthar Ibrahim, a well-known criminal from Karnataka, was arrested by police after breaking into a lawyer’s residence in Kumbala.

dot image
To advertise here,contact us
dot image