

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി 20 യിലും ഹർഷിത് റാണയ്ക്ക് മുന്നിൽ വീണ് ഡെവോൺ കോൺവെ. അർഷ്ദീപ് സിംഗിനെ പഞ്ഞിക്കിട്ട് തുടങ്ങിയ കോൺവെയെ രണ്ടാം ഓവർ എറിയാനെത്തിയ ഹർഷിത് ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിക്കുകയായിരുന്നു.
ഒമ്പത് പന്തിൽ ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 19 റൺസാണ് കോൺവെ നേടിയത്. നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കോൺവെയെ പുറത്താക്കിയത് ഹർഷിത് ആയിരുന്നു.
The new MVP Harshit Rana for you :
— CricPal (@AnupPalAgt) January 23, 2026
Harshit gets Conway in the 1st ODI.
Harshit gets Conway in the 2nd ODI.
Harshit gets Conway in the 3rd ODI.
Now Harshit gets Conway in the 2nd T20I
- 4 out of 4, full domination by Harshit Rana 🦁 pic.twitter.com/0mwhN6wG88
മത്സരത്തിൽ മികച്ച തുടക്കമാണ് കിവീസിന് ലഭിച്ചത്. ഒമ്പത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നൂറ് റൺസ് കടന്നിട്ടുണ്ട്. കോൺവെയെ കൂടാതെ ടിം സെയ്ഫർട്ട് (24 ), ഗ്ലെൻ ഫിലിപ്സ്( 19 ) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 35 റൺസുമായി രചിൻ രവീന്ദ്രയും റൺസൊന്നുമെടുക്കാതെ മാർക്ക് ചാപ്മാനുമാണ് ക്രീസിൽ.
- Harshit gets Conway in the 1st ODI.
— Surendra Yadav (@surendraYadav22) January 23, 2026
- Harshit gets Conway in the 2nd ODI.
- Harshit gets Conway in the 3rd ODI.
- Harshit gets Conway in the 2nd T20I.
India fast bowler Harshit Rana dismissed New Zealand wicketkeeper-batsman Devon Conway for the fourth time Out. pic.twitter.com/HzglHzY9W3
നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്‌പൂരിലാണ് മത്സരം. ആദ്യ മത്സരത്തിൽ നിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ജസ്പ്രീത് ബുംറയും അക്‌സർ പട്ടേലും പുറത്തിറക്കുമ്പോൾ ഹർഷിത് റാണയും കുൽദീപ് യാദവും തിരിച്ചെത്തും.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ തുടരും. താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങും. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.
ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തി. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്.
അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അങ്ങനെ ഇന്ത്യയ്ക്ക് തങ്ങളുടെ ലീഡ് ഉയർത്താനുമുള്ള അവസരം കൂടിയാണിത്. എന്നാൽ, ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നുള്ള ഒരു തിരിച്ചുവരവായിരിക്കും കിവീസിന്റെ ലക്ഷ്യം. ലോകകപ്പിന് മുന്നേയുള്ള ഇന്ത്യയുടെ അവസാന സീരീസ് എന്ന നിലയിൽ പരമ്പരയിലെ നേട്ടങ്ങൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും.
ആദ്യ ടി20 മത്സരത്തിൽ 48 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. അഭിഷേക് ശർമ്മ (84), റിങ്കു സിംഗ് (44) എന്നിവരുടെ റൺവേട്ടയാണ് ഇന്ത്യയെ 238 റൺസെന്ന കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. മത്സരത്തിൽ കളിയിലെ താരമായതും അഭിഷേക് തന്നെയായിരുന്നു.
Content Highlights- Harshit Rana dismissed Devon Conway for the fourth time Out