ആയിരമോ പതിനായിരമോ അല്ല, ഒരു ഡ്രസിന് വില ലക്ഷങ്ങളോ! മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടരുത്

വളരെ പെട്ടന്ന് പത്ത് ലക്ഷത്തിലേറെ ലൈക്കുകള്‍ കിട്ടിയ ഈ ഫോട്ടോയിലെ വസ്ത്രത്തിന്റെ വിലയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്

ആയിരമോ പതിനായിരമോ അല്ല, ഒരു ഡ്രസിന് വില ലക്ഷങ്ങളോ! മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടരുത്
dot image

സിനിമാതാരങ്ങളുടെ ലൈഫ് സ്റ്റൈലുകളെക്കുറിച്ച് അറിയാൻ എന്നും പ്രേക്ഷകർക്ക് കൗതുകമാണ്. അവരുടെ വസ്ത്രങ്ങളെക്കുറിച്ചും ആക്സസറീസിനെക്കുറിച്ചും ഉള്ള വിവരങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ നടി മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിൻ്റെ വില ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

നീലയും ക്രീമും നിറമുള്ള ഒരു വേറിട്ട മള്‍ട്ടി-ലെയേര്‍ഡ് ഗൗൺ ആണ് പുതിയ ചിത്രത്തിൽ മൃണാൾ താക്കൂർ ധരിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് പത്ത് ലക്ഷത്തിലേറെ ലൈക്കുകള്‍ കിട്ടിയ ഈ ഫോട്ടോയിലെ വസ്ത്രത്തിന്റെ വിലയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. സിമ്മര്‍മാന്‍ ബ്രാന്‍ഡില്‍ നിന്നുള്ള വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. 1,25,900 രൂപ വിലയുള്ള ഡേലൈറ്റ് ടയേര്‍ഡ് മാക്‌സി ഡ്രസ്സ് ആണിത്. കിടിലൻ ഡ്രസ്സ് ആണെന്നാണ് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വസ്ത്രവും മൃണാലിന്റെ ചിത്രവും വൈറലായത്. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ 'ദോ ദീവാനെ സെഹേർ മേം' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള മൃണാലിന്റെ പ്രൊജക്റ്റ്.

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയത്. സിദ്ധാത് ചതുർവേദി ആണ് സിനിമയിലെ നായകൻ. ഫെബ്രുവരി 20 ന് സിനിമ പുറത്തിറങ്ങും. ഒരു റൊമാന്റിക് ഡ്രാമ ആയി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. അല്ലു അർജുൻ-അറ്റ്ലീ സിനിമയിലും മൃണാൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

mrunal thakur

ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

Content Highlights: Mrunal thakur new dress worth lakhs going viral on internet

dot image
To advertise here,contact us
dot image