ധനരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടി; വി കുഞ്ഞികൃഷ്ണന്‍

പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടി. പാര്‍ട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ആരോപണം

ധനരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടി; വി കുഞ്ഞികൃഷ്ണന്‍
dot image

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമാണ് ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടി. പാര്‍ട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്നും അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. യഥാര്‍ത്ഥ വരവ് പൂര്‍ണ്ണമായും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിര്‍മ്മാണത്തിന് ചെലവായ സഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്കവതിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ സിപിഐഎമ്മിന് അകത്ത് പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടി നടപടിയെ താന്‍ ഭയപ്പെടുന്നില്ല. രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെയൊരു തുറന്നുപറിച്ചില്‍ ചില ആക്രമണത്തിനോ മറ്റോ പ്രേരിപ്പിച്ചേക്കാമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അടുത്താഴ്ചയാണ് വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം. ഇതിനു മുന്നോടിയായി കുഞ്ഞികൃഷ്ണന്‍ നടത്തിയ തുറന്നുപറച്ചിലിനെ സിപിഐഎം എങ്ങനെ നേരിടും എന്നത് പ്രധാനപ്പെട്ടതാണ്.
Content Highlights: cpim leader v kunhikrishnan alleges Dhanraj Martyrs Fund scam against t i madhusoodanan

dot image
To advertise here,contact us
dot image