

സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി റാസല്‍ ഖൈമ. 13 അര ലക്ഷം സന്ദര്‍ശകരെയാണ് കഴിഞ്ഞവര്‍ഷം റാസല്‍ഖൈമ വരവേറ്റത്. വരും നാളുകളില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളും റാസല്‍ഖൈമയില്‍ നടന്നുവരുന്നു. പ്രകൃതിദത്ത സൗന്ദര്യത്തോടെ സഞ്ചാരികളെ മാടി വിളിക്കുകയാണ് റാസല്‍ഖൈമ മലനിരകള്‍.
ഓരോ വര്‍ഷവും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിക്കുന്നു. 2024 ലെ അപേക്ഷിച്ച് ആറ് ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച. 2025ല്‍ ലോത്തിന്റെ വിവിധ വിധ ഭാഗങ്ങളില്‍ നിന്നായി 13 അര ലക്ഷം സഞ്ചാരികള്‍ റാസല്‍ ഖൈമയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടെ എത്തി. ഇന്ത്യ, യുകെ, ചൈന, കസാഖിസ്ഥാന്‍, അര്‍മേനിയ, ജോര്‍ജിയ തുടങ്ങി വിവിധ റാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കാണ് പോയ വര്‍ഷം കാണാനായത്.
വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രാദേശിക സഞ്ചാരികളും ധാരാളമായി എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരുമാനത്തിലും 25 ശതമാനം വര്‍ധനവുണ്ടായി. വിവാഹ ടൂറിസം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയുടെ പ്രധാന ഡെസ്റ്റിനേഷന്‍ എന്ന നിലയിലും ശ്രദ്ധേയമാണ് റാസല്‍ ഖൈമ. 2030 ഓടെ 35 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളും റാക്ക് ടൂറിസ്റ്റ് ടെവലപ്പ്‌മെന്റ് അതേറിറ്റിയുടെ ലക്ഷ്യനേതൃത്വത്തില്‍ നടന്നു വരുന്നു. വരും വര്‍ഷങ്ങളില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കനാണ് ശ്രമം.
യുഎഇയിലെ ആദ്യ സംയോജിത റിസോര്‍ട്ട് ആയ വെയിന്‍ അല്‍ മര്‍ജാന്റെ നിര്‍മാണത്തിലെ പ്രധാന ഘട്ടം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. നിരവധി പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളും റാസല്‍ ഖൈമയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഹോട്ടലുകളുടെ വരവോടെ നൂറുകണക്കിന് തൊഴിലസവരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. റാസല്‍ഖൈമ വിമാനതാവളത്തില്‍ നിന്ന് വിവിധ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിമാന സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
Content Highlights: Ras Al Khaimah authorities reported a record increase in tourist arrivals and announced special projects aimed at visitors.