

കൊച്ചി: മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചിയില്‍ കേസ്. പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തു എന്നാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ഇന്‍സോമ്‌നിയ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നാണ് ആരോപണം. രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നും കൊടുത്ത പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
Content Highlights: Mentalist Aathi booked for cheating by taking money in the name of show