ഇന്ത്യൻ ഇലവനിൽ രണ്ട് മാറ്റങ്ങൾ; രണ്ടാം ടി 20 യിൽ കിവീസ് ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ ഇലവനിൽ രണ്ട് മാറ്റങ്ങൾ; രണ്ടാം ടി 20 യിൽ കിവീസ് ആദ്യം ബാറ്റ് ചെയ്യും
dot image

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്‌പൂരിലാണ് മത്സരം.

ആദ്യ മത്സരത്തിൽ നിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ജസ്പ്രീത് ബുംറയും അക്‌സർ പട്ടേലും പുറത്തിറക്കുമ്പോൾ ഹർഷിത് റാണയും കുൽദീപ് യാദവും തിരിച്ചെത്തും.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ തുടരും. താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങും. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.

ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തി. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്. 

അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അങ്ങനെ ഇന്ത്യയ്ക്ക് തങ്ങളുടെ ലീഡ് ഉയർത്താനുമുള്ള അവസരം കൂടിയാണിത്. എന്നാൽ, ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചുവരവായിരിക്കും കിവീസിന്റെ ലക്ഷ്യം. ലോകകപ്പിന് മുന്നേയുള്ള ഇന്ത്യയുടെ അവസാന സീരീസ് എന്ന നിലയിൽ പരമ്പരയിലെ നേട്ടങ്ങൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും.

ആദ്യ ടി20 മത്സരത്തിൽ 48 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. അഭിഷേക് ശർമ്മ (84), റിങ്കു സിംഗ് (44) എന്നിവരുടെ റൺവേട്ടയാണ് ഇന്ത്യയെ 238 റൺസെന്ന കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. മത്സരത്തിൽ കളിയിലെ താരമായതും അഭിഷേക് തന്നെയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.



ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), സക്കാറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

Content highlights: India vs New Zealand 2nd T20I; two changes for india

dot image
To advertise here,contact us
dot image