എന്നെ കടന്ന് പോകില്ല! യങ്ങിനെ പുറത്താക്കാൻ ജഡേജയുടെ കിടിലൻ ക്യാച്ച്

മത്സരത്തിലെ ആദ്യ രണ്ട് ഓവറിൽ തന്നെ ന്യൂസിലാൻഡ് ഓപ്പണർമാരെ പറഞ്ഞയക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

എന്നെ കടന്ന് പോകില്ല! യങ്ങിനെ പുറത്താക്കാൻ ജഡേജയുടെ കിടിലൻ ക്യാച്ച്
dot image

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാവുന്നതാണ്. മത്സരത്തിലെ ആദ്യ രണ്ട് ഓവറിൽ തന്നെ ന്യൂസിലാൻഡ് ഓപ്പണർമാരെ പറഞ്ഞയക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

എന്നാൽ മൂന്നാം വിക്കറ്റിൽ വിൽ യങ്ങും ഡാരിൽ മിച്ചലും കിവികൾക്കായി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മൂന്നാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ ഇരുവർക്കുമായി. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ക്യാച്ചാണ് ഈ കൂട്ടക്കെട്ട് തകർത്തത്. ഹർഷിത് റാണയുടെ ഒരു ഷോർട്ട് ബോൾ കട്ട് ചെയ്യുകയായിരുന്നു വിൽ എന്നാൽ ഷോർട്ട് കവറിൽ ഫീൽഡ് ചെയ്തിരുന്ന ജഡേജ തന്റെ വലത്തേ സൈഡിലേക്ക് ചാടി മനോഹരമായി ആ പന്ത് കയ്യിലാക്കി. 30 റൺസ് നേടിയാണ് താരം പുറത്തായത്.

മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മിച്ചലും ഗ്ലെൻ ഫിലിപ്‌സും ന്യൂസിലാൻഡിനെ മികച്ച നിലയിലെത്തിക്കുകയാണ്. നാലാം വിക്കറ്റിൽ ഈ കൂട്ടുക്കെട്ട് നൂറ് റൺസിന് മുകളിൽ കൂട്ടുക്കെട്ടുണ്ടാക്കി കഴിഞ്ഞു.

Content Highlights- Jadejas Massive Catch to get Out Will young in Third Odi

dot image
To advertise here,contact us
dot image