'കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ല് ഒടിഞ്ഞു, മടിച്ചുകൊണ്ടാണ് ഡോക്ടറോട് വിശദീകരിച്ചത്; എമിലിയ

മൂന്നുപേരുടെ കൂടെയുള്ള ഒരു കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വാരിയെല്ല് ഒടിഞ്ഞത്. കുറച്ച് മണിക്കൂറുകളെടുത്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്കുപറ്റിയതെങ്ങനെയെന്ന് മടിച്ചുകൊണ്ടായിരുന്നു ഡോക്ടറോട് വിശദീകരിച്ചതെന്നും എമിലി ക്ലാർക്ക് പറഞ്ഞു.

'കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ല് ഒടിഞ്ഞു, മടിച്ചുകൊണ്ടാണ് ഡോക്ടറോട് വിശദീകരിച്ചത്; എമിലിയ
dot image

ഗെയിം ഓഫ് ത്രോൺസിലെ ‘ഡെനേറിസ് ടാർഗേറിയൻ’ എന്ന വേഷത്തിലൂടെ ലോകമാക്കേ ആരാധകരെ നേടിയ നടിയാണ് എമിലിയ ക്ലാർക്ക്. ഗെയിം ഓഫ് ത്രോൺസിലെ പ്രകടനത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള അവാർഡും എമിലിയയ്ക്ക് ലഭിച്ചിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ പരമ്പരയായ 'പോണീസിന്റെ' വിശേഷം പങ്കുവെക്കുകയാണ് നടി ഇപ്പോൾ. ഈ പരമ്പരയിൽ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്ക് പറ്റിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

'മൂന്നുപേരുടെ കൂടെയുള്ള ഒരു കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വാരിയെല്ല് ഒടിഞ്ഞത്. കുറച്ച് മണിക്കൂറുകളെടുത്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്കുപറ്റിയതെങ്ങനെയെന്ന് മടിച്ചുകൊണ്ടായിരുന്നു ഡോക്ടറോട് വിശദീകരിച്ചതെന്നും എമിലി ക്ലാർക്ക് പറഞ്ഞു. "അന്ന് എന്റെ വാരിയെല്ല് ഒടിഞ്ഞു…. മൂന്ന് പുരുഷന്മാർ, കുറച്ച് മണിക്കൂറിനുള്ളിൽ" ഇതായിരുന്നു സംഭവത്തെക്കുറിച്ച് എമിലിയുടെ വാക്കുകൾ. ദ റാപ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ഹോളിവുഡിൽ ഇപ്പോഴും സ്ത്രീ-പുരുഷ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി പറഞ്ഞിരുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ വ്യത്യാസം ഉണ്ടെന്നും എന്നാൽ പഴയതിലും കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും നടി പറഞ്ഞു. ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണുകളിൽ വലിയ പ്രശസ്തി കാരണം തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടായിരുന്നതായും നടി വെളിപ്പെടുത്തിയിരുന്നു. പ്രശസ്തി വരികയും പോവുകയും ചെയ്യുന്ന ഒന്നാണെന്നും, അതുകൊണ്ട് മാത്രം ജീവിക്കാൻ ശ്രമിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights:  Emilia Clarke shared that she broke a rib while filming the series Ponies. The accident occurred during intense scenes, and she described the pain she endured while continuing to work. Despite the injury, Clarke powered through the challenging shoot, which further highlighted her dedication to her craft.

dot image
To advertise here,contact us
dot image