വിജയ് ഹസാരെ ട്രോഫിക്ക് ഇന്ന് സൂപ്പർ ക്ലൈമാക്സ്! ഫൈനലിൽ വിദർഭയും സൗരാഷ്ട്രയും നേർക്കുനേർ

വി​ദ​ർ​ഭ​യ്ക്കി​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ്

വിജയ് ഹസാരെ ട്രോഫിക്ക് ഇന്ന് സൂപ്പർ ക്ലൈമാക്സ്! ഫൈനലിൽ വിദർഭയും സൗരാഷ്ട്രയും നേർക്കുനേർ
dot image

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ടൂർണമെന്റിൽ ഇന്ന് കലാശപ്പോരാട്ടം. ഫൈ​ന​ലി​ൽ സൗ​രാ​ഷ്ട്ര​യും വി​ദ​ർ​ഭ​യും നേർക്കുനേർ എത്തും. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ര​ണ്ടാം സെ​മി​യി​ൽ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 292 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് സൗ​രാ​ഷ്ട്ര കിരീടപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. മികച്ച ഇ​ന്നി​ങ്സു​മാ​യി ക​ളം​നി​റ​ഞ്ഞ വി​ശ്വ​രാ​ജ് ജ​ഡേ​ജ​യാ​ണ് സൗ​രാ​ഷ്ട്ര​യ്ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് വി​ജ​യ​മൊ​രു​ക്കി​യ​ത്. 127 പ​ന്തി​ൽ 165 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സ​മ്പാ​ദ്യം.

അ​ൻ​മോ​ൽ​പ്രീ​ത് സി​ങ് സെ​ഞ്ച്വ​റി അ​ടി​ച്ചും (100 റ​ൺ​സ്) ക്യാ​പ്റ്റ​ൻ പ്ര​ഭ്സിമ്രാ​ൻ സി​ങ് 87 റ​ൺ എ​ടു​ത്തും ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​വു​മാ​യി പ​ഞ്ചാ​ബ് 50 ഓ​വ​റി​ൽ 291 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും സൗ​രാ​ഷ്ട്ര മറികടക്കുകയായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ർ​ണാ​ട​ക​യെ ത​ക​ർ​ത്ത് വി​ദ​ർ​ഭ കി​രീ​ട​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. വി​ദ​ർ​ഭ​യ്ക്കി​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ്. കഴിഞ്ഞ ഫൈനലിൽ കർണാടകയോട് തോറ്റ് കിരീടം നഷ്ടമായിരുന്നു.

Content Highlights: Vijay Hazare Trophy final between Vidarbha and Saurashtra on today

dot image
To advertise here,contact us
dot image