2020ന് ശേഷം ഫിഫ്റ്റി പോലുമില്ല, ഇങ്ങനെ കളിക്കുന്നത് ശരിയല്ല; ജഡ്ഡുവിനെതിരെ ആഞ്ഞടിച്ച് മുൻ താരം

അദ്ദേഹത്തിന്റെ ടീമിലെ റോൾ എന്താണെന്നാണ് മുൻ താരങ്ങളും ആരാധകരുമെല്ലാം ചോദിക്കുന്നത്.

2020ന് ശേഷം ഫിഫ്റ്റി പോലുമില്ല, ഇങ്ങനെ കളിക്കുന്നത് ശരിയല്ല; ജഡ്ഡുവിനെതിരെ ആഞ്ഞടിച്ച് മുൻ താരം
dot image

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനതതിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്കെതിരെയുള്ള വിമർശനങ്ങൾ. അദ്ദേഹത്തിന്റെ ടീമിലെ റോൾ എന്താണെന്നാണ് മുൻ താരങ്ങളും ആരാധകരുമെല്ലാം ചോദിക്കുന്നത്.

ഇപ്പോഴിതാണ് ജഡേജക്കെതിരെ വിമർശനവുമായി ഏത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. രണ്ടാം മത്സരത്തില്ഡ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിൽ ജഡേജ പരാജയപ്പെട്ടുവെന്ന് പത്താൻ തൻറെ യുട്യൂബ് ചാനലിൽ കുറ്റപ്പെടുത്തി. 'രാജ്‌കോട്ട് ആഭ്യന്തര ക്രിക്കറ്റിൽ ജഡേജയുടെ ഹോം ഗ്രൗണ്ട് കൂടിയാണ്. കപിൽ ദേവിനുശേഷം ഇന്ത്യക്ക് ടെസ്റ്റിൽ ഒരു ഓൾ റൗണ്ടറെ കിട്ടിയിട്ടുണ്ടെങ്കിൽ അത് ജഡേജയാണ്. എന്നാൽ ഏകദിന ക്രിക്കറ്റിലെത്തുമ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്.

Also Read:

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും ജഡേജ കഷ്ടപ്പെടുകയായിരുന്നു. രാഹുൽ 90 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമ്പോൾ ജഡേജ 80 സ്‌ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് ചെയ്യണമായിരുന്നു. പക്ഷെ ജഡേജക്ക് അതിന് കഴിഞ്ഞില്ല. 2020നുശേഷം ജഡേജ ഏകദിന ക്രിക്കറ്റിൽ ഒരു അർധസെഞ്ച്വറി പോലും നേടിയിട്ടില്ല. ജഡേജ ഒരുപാട് പ്രഷറിലാണ് ബാറ്റ് വീശുന്നത്,' പത്താൻ പറഞ്ഞു.

ബൗളിങ്ങിലും വലിയ ഫോമിലല്ലാത്ത ജഡേജക്ക് പകരം അക്‌സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും പത്താൻ പറഞ്ഞു.

Content HIghlights- Irfan Pathan Slams Ravindra jadeja for his poor odi performance

dot image
To advertise here,contact us
dot image