ഇറക്കത്തിൽ നിർത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം എടക്കരയില്‍ മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു

ഇറക്കത്തിൽ നിർത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
dot image

മലപ്പുറം: എടക്കരയില്‍ മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. എടക്കര പെരുങ്കുളം ഷിജു (കുട്ടന്‍ 48) ആണ് മരിച്ചത്. വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലായിരുന്നു മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്. നിര്‍ത്തിയ വാഹനത്തില്‍ നിന്ന് വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ട് നടക്കുന്നതിനിടെ ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറുകയായിരുന്നു.

ലോറി തട്ടി ഷിജു റോഡിലേക്ക് വീണുപോയി. ഇതിനിടെ വാഹനം ഷിജുവിന്റെ കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ എത്തി വാഹനം നീക്കിയാണ് ഷിജുവിനെ പുറത്തെടുത്ത്. അപ്പോഴേക്കും മരിച്ചിരുന്നു.

Content Highlights- Lorry owner died an accident in malappuram edakkara

dot image
To advertise here,contact us
dot image