അവന്റെ കണ്ണുകൾ ഒരു കഥ പറയുന്നു; തിരുമ്പിവരൂ വിരാടേ..! നിർദേശവുമായി മുൻ താരം

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു വിരാടിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം

അവന്റെ കണ്ണുകൾ ഒരു കഥ പറയുന്നു; തിരുമ്പിവരൂ വിരാടേ..! നിർദേശവുമായി മുൻ താരം
dot image

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയ താരമാണ് വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു വിരാടിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

എന്നാൽ വിരാട് വിരമിക്കൽ പിൻവലിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തേണ്ട ഉചിതമായ സമയമാണിതെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കായി പരിശീലനം നടത്തുന്ന വിരാട് കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ചാണ് റോബിൻ ഉത്തപ്പയുടെ നിർദേശം.

'അവൻറെ കണ്ണുകൾ ഒരു കഥ പറയുന്നു, തീർച്ചയായും വിരമിക്കൽ പിൻവലിച്ച് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തേണ്ട സമയമാണിത്. വിരാട് ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുന്നു,' ഉത്തപ്പ എക്‌സിൽ കുറിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കാലത്ത് വമ്പൻ കരിയറിലേക്ക് നീങ്ങിയിരുന്ന വിരാട് എന്നാൽ 2020ന് ശേഷം നിറംമങ്ങി തുടങ്ങിയിരുന്നു. പിന്നാലെ 10,000 റൺസ് എന്ന നാഴികകല്ലും അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചില്ല. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം കഴിഞ്ഞ മെയിലാണ് വിരാട് വിരമിച്ചത്.

Content Highlights- Robin uthappa urges virat kohli to comeback in Test cricket

dot image
To advertise here,contact us
dot image