

ഫെഫ്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് പുതിയ ഭാരവാഹികള്‍. ജനുവരി ആറിന് നടന്ന പൊതുയോഗത്തില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
എറണാകുളം പത്തടിപ്പാലത്തുള്ള പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വെച്ചാണ് യോഗം നടന്നത്. 2026-28 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സംവിധായകനായ ജി എസ് വിജയന്‍ വരണാധികാരിയായ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി രഞ്ജിത്ത് ലളിതം തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി സുജീഷ് അമ്പാടി, ട്രഷററായി ജോര്‍ജ്ജ് ചാന്ത്യം എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരത് കെ എസ്, സാബു സര്‍ഗം എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ചന്ദ്രബോസ് വി, ബൈജി ജോര്‍ജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിര്‍വ്വാഹക
സമിതി അംഗങ്ങളായി റോയി ചാക്കോ, അന്‍വര്‍ സി.വി, അശ്വിന്‍ ഖനാല്‍, ബാബു പാല, ആഷ്‌ന സെബാസ്റ്റ്യന്‍, ടോജ് ക്രിസ്റ്റി, അര്‍ണവ് വിഷ്ണു, ജ്യുവല്‍ ആന്‍ ബേബി എന്നിവരെയും തിരഞ്ഞെടുത്തു.
Content Highlights: Fefka Dubbing Artists Union election conducted, new executive committe formed