തകർപ്പനടിയുമായി വൈഭവും ആരോണും! മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ വൈഭവും ആരോൺ ജോർജും ചേർന്ന് തകർത്തടിച്ചാണ് തുടങ്ങിയത്

തകർപ്പനടിയുമായി വൈഭവും ആരോണും! മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം
dot image

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യൻ യുവനിരക്ക് മികച്ച തുടക്കം. ദക്ഷിണാഫ്രിക്ക അണ്ടർ 19നെതരായ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 160 റൺസെന്ന നിലയിലാണ്. 53 പന്തിൽ 88 റൺസുമായി വൈഭവ് സൂര്യവൻഷിയും 56 പന്തിൽ 66 റൺസുമായി മലയാളി താരം ആരോൺ ജോർജുമാണ് ക്രീസിൽ.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ വൈഭവും ആരോൺ ജോർജും ചേർന്ന് തകർത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിലാണ് അർധസെഞ്ച്വറി തികച്ചത്. അഞ്ച് ഫോറും നാലു സിക്‌സം അടിച്ചാണ് വൈഭവ് 50 നേടിയത്.

മറുവശത്ത് വൈഭവിനൊപ്പം തകർത്തടിച്ച ആരോൺ ജോർജും മോശമാക്കിയില്ല. 32 പന്തിൽ ആരോണും തന്റെ ഫിഫ്റ്റി പൂർത്തിയാക്കി.

പരമ്പരയില ആദ്യ രണ്ട് മത്സരവും വിജയിച്ച യുവ ഇന്ത്യ ഈ മത്സരം വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യത്തിലാണ്.

Content Highlights- Vaibhav Suryavanshi and Arron George great start vs Southafrica in Youth ODI Series

dot image
To advertise here,contact us
dot image