

ഗില്ലിനെ പട്ടികയിൽ നിന്നും വെട്ടി വോ.
ടെസ്റ്റ് ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ ആരൊക്കെ ആകുമെന്നുള്ള ചർച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരുടെ കാലത്തിന് ശേഷം ആ പദവിയിലേക്ക് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ന്യൂസിലാൻഡിന്റെ രച്ചിൻ രവീന്ദ്ര എന്നിവരാണ് ഈ താരങ്ങളിൽ പ്രധാനികൾ.
ജയ്‌സ്വാൾ, രച്ചിൻ, ബ്രൂക്ക് എന്നിവരാണ് അടുത്ത പ്രധാന താരങ്ങളെന്നും അതിൽ തന്നെ ഏറ്റവും മികച്ചത് 24 വയസ്സുകാരനായ ജയ്‌സ്വാൾ ആയിരിക്കുമെന്നാണ് ഓസ്‌ട്രേലിയൻ മുൻ നായകൻ മാർക്ക് വോയുടെ പ്രവചനം.
ഈ മൂന്ന് പേരുള്ള പട്ടികയിൽ ഗില്ലിനെ കൂടി ചേർത്ത മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ഹാരി ബ്രൂക്കിനെയാണ് അടുത്ത ചാമ്പ്യൻ ബാറ്ററായി തെരഞ്ഞെടുത്തത്. 34 ടെസ്റ്റിൽ നിന്ന് 3052 റൺസ് നേടിയിട്ടുള്ള 26കാരനായ ബ്രൂക്ക് ആയിരിക്കും ടെസ്റ്റ് ക്രിക്കറ്റിൽ ഇനി ഭരിക്കാൻ പോകുന്നതെന്ന് വോൺ പറഞ്ഞു.
Content Highlights- Mark Waugh shares Jaiswal is going to be next big thing in test cricket