

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ലീഗിലേക്ക് (പിഎസ്എല്‍) ചേക്കേറി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ. പിഎസ്എല്ലിലെ അടുത്ത സീസണിൽ മുസ്തഫിസുര്‍ കളിക്കുന്ന കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ലേല നടപടികളുടെ ഭാഗമാക്കി ബംഗ്ലാദേശ് പേസറെ ഏതെങ്കിലും ടീമിൽ ഉൾപ്പെടുത്താനാണ് പിഎസ്എൽ സംഘാടകരുടെ ശ്രമം.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുസ്തഫിസുർ പിഎസ്‌എല്ലിലേക്ക് മടങ്ങിവരുന്നത്. ഐപിഎല്ലിൽ പതിവായി കളിക്കുന്നതിനാൽ താരം പാക്കിസ്താൻ സൂപ്പർ ലീഗിൽ അധികം ഇറങ്ങിയിട്ടില്ല. ലാഹോർ ഖലന്ദേഴ്‌സിനെ പ്രതിനിധീകരിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി ലീഗിൽ കളിച്ചത്.
The PSL's official social media accounts announced that Mustafizur Rahman would return to the franchise tournament after 8 years, instead of the IPL.#DNAUpdates | #MustafizurRahman | #IPL | #PSL pic.twitter.com/nmLshUFAAH
— DNA (@dna) January 7, 2026
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു മുസ്തഫിസുര്‍ റഹ്‌മാന്‍. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ബംഗ്ലാദേശ് താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടത്. ഇത് വലിയ വിവാദമായതിനുപിന്നാലെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് ബംഗ്ലാദേശ് അറിയിക്കുകയും രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും ചെയ്തിരുന്നു.
Content Highlights: Bangladesh's Mustafizur Rahman joins Pakistan Super League after IPL release