പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പള്ളുരുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി ഹാർബർ സിറ്റി പൊലീസ് ആണ്‌ കേസെടുത്തത്

പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പള്ളുരുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
dot image

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ ആയ വിജേഷിനെതിരെയാണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചി ഡിസിപിയുടേതാണ് നടപടി.

പാസ്പോർട്ട് വേരിഫിക്കേഷൻ നടപടികൾക്കായി വിജേഷ് തന്നെയാണ് യുവതിയെ വിളിച്ചുവരുത്തിയത്. പ്രദേശത്തെ ഒരു വാക്ക് വേയിലേക്കാണ് യുവതിയോട് ഇയാൾ വരാൻ പറഞ്ഞത്. ശേഷം കടന്നുപിടിക്കുകയായിരുന്നു.

വിജേഷിനെതിരെ മുൻപും ഇത്തരത്തിലുള്ള പരാതികളുണ്ട് എന്നാണ് വിവരം. കൊച്ചി ഹാർബർ സിറ്റി പൊലീസ് കേസെടുത്തിരുന്നു.ഗൗരവമുള്ള കേസായി കണ്ട് വിജേഷിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

Content Highlights: case registered against police officer on molesting women

dot image
To advertise here,contact us
dot image