

ടി20 ലോകകപ്പിനുള്ള കരുത്തുറ്റ സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. 15 അംഗ ടീമിനെ മിച്ചല്‍ സാന്‍റ്‌നര്‍ നയിക്കും. ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള കളി സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്‌പിന്‍ ബോളിങ്ങിന് പ്രാധാന്യം നൽകിയാണ് കിവീസ് ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ആർസിബി സ്വന്തമാക്കിയ പേസർ ജേക്കബ് ഡഫിക്ക് ആദ്യമായി സീനിയർ ലോകകപ്പ് ടീമിൽ ഇടം നേടാനായി.
ടൂർണമെന്‍റിന് മുന്നോടിയായി ജനുവരി 21 മുതൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡ് ടി20 പരമ്പര കളിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നാല് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരമ്പരയ്ക്കുള്ള ടീമിൽ ഇടംലഭിക്കാതെ പോയ ടിം സീഫെർട്ട്, ഫിൻ അലൻ, ലോക്കി ഫെർഗൂസൺ എന്നിവർ ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
മൈക്കൽ ബ്രേസ്‌വെൽ, ഗ്ലെൻ ഫിലിപ്സ്, റാച്ചിൻ രവീന്ദ്ര എന്നിവരും സ്പിന്നർമാരായി ടീമിലുണ്ട്. ജേക്കബ് ഡഫിക്കൊപ്പം ഫെർഗൂസൺ, ആദം മിൽനെ, ജെയിംസ് നീഷാം എന്നിവരും ആദ്യമായി സീനിയർ ലോകകപ്പ് കളിക്കും. ഈ വർഷത്തെ ടി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് നടക്കുന്നത്.
ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട്, ഇഷ് സോധി.
Content Highlights: New Zealand announces squad for T20 World Cup 2026, Mitchell Santner to lead