അവസാന പന്തിൽ സിക്സറടിച്ച് ഏദൻ; ആവേശപ്പോരിൽ രാജസ്ഥാന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് കേരളം.

അവസാന പന്തിൽ സിക്സറടിച്ച് ഏദൻ; ആവേശപ്പോരിൽ രാജസ്ഥാന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് കേരളം
dot image

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് കേരളം. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ മുന്നോട്ടുവച്ച് 344 റണ്‍സ് വിജലക്ഷ്യം 50 ഓവറില്‍ ഏഴ് വിക്കറ്റ് മറികടക്കുകയായിരുന്നു കേരളം.

വിജയത്തില്‍ നിര്‍ണായകമായത് ബാബാ അപരാജിത് 116 പന്തില്‍ നേടിയ 126 റണ്‍സായിരുന്നു. വാലറ്റത്ത് ഏദന്‍ ആപ്പിള്‍ ടോം (18 പന്തില്‍ പുറത്താവാതെ 40), (22 പന്തില്‍ 27) എന്നിവര്‍ നടത്തിയ പോരാട്ടവും നിര്‍ണായകമായി. ഓപ്പണര്‍ കൃഷ്ണ പ്രസാദ് 53 റണ്‍സെടുത്ത് പുറത്തായി.


അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തിയാണ് ഏദന്‍ കേരളത്തിന് വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി കരണ്‍ ലാംബ 131 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടി. ദീപക് ഹൂഡ (83 പന്തില്‍ 86) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമയാത്. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content highlights: last ball six by eden apple tom; kerala beat rajasthan in vijay hazare trophy

dot image
To advertise here,contact us
dot image