

കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. വമ്പന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയില്‍ ഒരു നായികയായി എത്തുന്നത്. കിയാരയുടെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ നയൻതാരയുടെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം ധരിച്ച് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യഷിന്റെ പുത്തന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ഹുമാ ഖുറേഷി സിനിമയില്‍ അവതരിപ്പിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച നടിയെ ഒരു ഹൊറര്‍ ഫീലിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെടുകയാണ്. പോസ്റ്ററില്‍ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചര്‍ച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.
Introducing Nayanthara as GANGA in - A Toxic Fairy Tale For Grown-Ups #TOXIC #TOXICTheMovie @TheNameIsYash
— Geethu Mohandas (@GeethuMohandas_) December 31, 2025
@advani_kiara @humasqureshi @RaviBasrur #TPAbid #KunalSharma #SandeepSharma #JJPerry @anbariv @KVNProductions #MonsterMindCreations @Toxic_themovie pic.twitter.com/wTpsPA6DYD
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാല്‍ ഇതൊരു പാന്‍ വേള്‍ഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാത്രല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
Content Highlights: Nayanthara new poster from geethu mohandas-yash film toxic out now