

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടർന്ന് സർഫറാസ് ഖാൻ. ഗോവയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍75 പന്തില്‍ 157 റൺസാണ് സർഫറാസ് നേടിയത്. 42-ാം ഓവറില്‍ സര്‍ഫറാസും മടങ്ങി. 14 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്.. 209.33 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് മുംബൈയ്ക്കായി സര്‍ഫറാസ് ബാറ്റ് വീശിയത്.
ഈ പ്രകടനത്തിൽ മറ്റൊരു റെക്കോർഡും സർഫറാസ് സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ മുംബൈയ്ക്കായ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന വമ്പന്‍ റെക്കോര്‍ഡാണ് സര്‍ഫറാസ് ഖാനെ തേടിയെത്തിയത്. ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ വെറു ആറു ദിവസങ്ങള്‍ക്കു മാത്രം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് സര്‍ഫറാസ് ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.
കഴിഞ്ഞയാഴ്ച സിക്കിമുമായുള്ള ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിലായിരുന്നു മുംബൈയ്ക്കായി ഓപ്പണിങില്‍ ഇറങ്ങി 62 ബോളില്‍ സെഞ്ച്വറിയോടെ രോഹിത് റെക്കോര്‍ഡിട്ടത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ഫറാസ് ഇതു പഴങ്കഥയാക്കിയിരിക്കുകയാണ്. ഗോവയ്‌ക്കെതിരേ സെഞ്ച്വറിയിലെത്താന്‍ വെറും 56 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് പുതിയൊരു സര്‍ഫറാസിനെ കണ്ടത്.
ടൂര്‍ണമെന്റില്‍ 65.80 ശരാശരിയില്‍ 203.09 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 329 റണ്‍സാണ്. ഇതിനു പിന്നാലെ ഐപിഎല്‍ ലേലത്തില്‍ സര്‍ഫറാസിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുകയും ചെയ്തു.
A 56-ball ton 🔥
— ESPNcricinfo (@ESPNcricinfo) December 31, 2025
Another blistering knock from Sarfaraz Khan - he'd smashed a 47-ball 💯 against Assam earlier this month as well! pic.twitter.com/BBuXMfvNxQ
മുഷ്താഖ് അലി ട്രോഫിയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് വിജയ് ഹസാരെയില്‍ സര്‍ഫറാസ് തുടങ്ങിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ 110 ശരാശരിയില്‍ 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 220 റണ്‍സാണ്.
Content highlights:sarfaraz khan surpass rohit sharma century record in vijay hazzare trophy