എഐ സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോ​ഗം; ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ദുബായ് ജിഡിആര്‍എഫ്എ

അന്താരാഷ്ട്ര എഐ മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷനാണ് ഡയറക്ടറേറ്റിനെ തേടിയെത്തിയത്

എഐ സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോ​ഗം; ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ദുബായ് ജിഡിആര്‍എഫ്എ
dot image

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം ഉറപ്പാക്കുന്നതില്‍ ആഗോള തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ദുബായ് ജിഡിആര്‍എഫ്എ. അന്താരാഷ്ട്ര എഐ മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷനാണ് ഡയറക്ടറേറ്റിനെ തേടിയെത്തിയത്.

ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ബാഹ്യ ഓഡിറ്റുകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. നെതര്‍ലാന്‍ഡ്‌സിലെ ഡച്ച് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച ഈ സര്‍ട്ടിഫിക്കേഷനിന് പൂര്‍ണ അന്താരാഷ്ട്ര അംഗീകാരമുണ്ട്. ദുബായിലെ സ്വദേശികളുടെയും വിദേശികളുടെയും താമസകുടിയേറ്റ കാര്യങ്ങളും റെസിഡന്‍സി -എന്‍ട്രി വിസ സേവനങ്ങളും കൈകാര്യം ചെയ്യുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമാണ് ജിഡിആര്‍എഫ്എ.

Content Highlights: Dubai GDRFA achieves remarkable achievement in Proper use of AI technology

dot image
To advertise here,contact us
dot image