ഫുട്ബോൾ ലോകകപ്പ് മുതൽ ടി 20 ലോകകപ്പ് വരെ?; കായികപ്രേമികൾ ഒരിക്കലും മിസ് ചെയ്യരുതാത്ത 2026!

ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു വർഷമായിരിക്കും 2026

ഫുട്ബോൾ ലോകകപ്പ് മുതൽ ടി 20 ലോകകപ്പ് വരെ?; കായികപ്രേമികൾ ഒരിക്കലും മിസ് ചെയ്യരുതാത്ത 2026!
dot image

ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു വർഷമായിരിക്കും 2026, തീർച്ച. ക്രിക്കറ്റും ഫുട്ബോളും മുതൽ അത്‌ലറ്റിക്‌സും, ഒളിമ്പിക്സ് വരെ നിറഞ്ഞുനിൽക്കുന്ന വർഷം. ഫിഫ ലോകകപ്പ്, ഐസിസി ടി20 ലോകകപ്പ് തുടങ്ങിയ ജനപ്രിയ ഇവന്റുകളും ഉൾപ്പെട്ട വർഷം. 2026 വർഷത്തിൽ നടക്കാൻ പോകുന്ന പ്രധാന ഇവന്റുകളെയും സ്പോർട്സ് ഇവന്റുകളെയും അറിയാം.

  1. ഐസിസി പുരുഷ ടി20 ലോകകപ്പ് 2026

ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് നടക്കുക. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ചരിത്രം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസൺ ടീമിലുള്ളത് മലയാളികൾക്ക് ഇരട്ടി ആവേശമാകും.

  1. മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സ് 2026

ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പോർട്സ് ഇവന്റായ വിന്റർ ഒളിമ്പിക്സ് ഇറ്റലിയിലെ മിലാനിലും കോർട്ടിന ഡി ആമ്പെസ്സോയിലും നടക്കും. ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ വിവിധ സ്പോർട്സ് ഐറ്റംസുകളിൽ മത്സരിക്കും. ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 22 വരെയാണ് വിന്റർ ഒളിമ്പിക്സ് നടക്കുക. വിന്റർ പാരാലിമ്പിക്സ് മാർച്ച് 6 മുതൽ 15 വരെ ഇതേ വേദികളിൽ നടക്കും.

  1. ഫിഫ പുരുഷ ലോകകപ്പ് 2026

നാല് വർഷത്തിലൊരിക്കലെത്തുന്ന ഏറ്റവും വലിയ ഫുട്‍ബോൾ ഉത്സവത്തിനും 2026 സാക്ഷയിയാകും. ജൂൺ 11 മുതൽ ജൂലായ് 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 48 ടീമുകളുടെ വിപുലീകരിച്ച ഫോർമാറ്റിൽ ഫിഫ നടത്തുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റാനോ റൊണാൾഡോ തുടങ്ങിയവരുടെ വിടവാങ്ങൽ ലോകകപ്പ് കൂടിയാകും ഇത്.

  1. ഐസിസി വനിതാ ടി20 ലോകകപ്പ്

ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ജൂൺ 12 മുതൽ ജൂലൈ 5 വരെയാണ് നടക്കുക. 2025 ൽ കന്നി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യ കന്നി കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ടി 20 ലോകകപ്പിനുമെത്തുക.

  1. ലോക അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പ്

സെപ്റ്റംബർ 11 മുതൽ 13 വരെ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പ് 2026 ലെ കായിക കലണ്ടറിന് കൂടുതൽ വൈവിധ്യം നൽകും.

  1. പുരുഷ എഫ്ഐഎച്ച് ഹോക്കി ലോകകപ്പ്

ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 30 വരെയാണ് ഇത് നടക്കുന്നത്.
ബെൽജിയത്തിലെ വാവ്രെയിലും നെതർലൻഡ്‌സിലെ ആംസ്റ്റൽവീനിലുമായാണ് നടക്കുക. ടൂർണമെന്റിന്റെ പതിനാറാം പതിപ്പായിരിക്കും ഇത്. ലോകത്തിലെ മുൻനിര ഹോക്കി രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അഭിമാന കിരീടത്തിനായി പോരാടും.

  1. FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റുകൾ 2026

ചെസ് കായിക ഇനത്തെ സംബന്ധിച്ചും 2026 മികച്ച ഒരു വർഷമായിരിക്കും. ലോകത്തിലെ മുൻനിര താരങ്ങൾ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മത്സരിക്കും. FIDE വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റും FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റും മാർച്ച് 28 മുതൽ ഏപ്രിൽ 16 വരെ സൈപ്രസിലെ പാഫോസിൽ നടക്കും.

  1. ഏഷ്യൻ ഗെയിംസ് 2026

(സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ജപ്പാനാണ് വേദി. 45 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തോളം അത്‌ലറ്റുകൾ പങ്കെടുക്കും. 2022 ലെ ഏഷ്യൻ ഗെയിംസിൽ നേടിയ 107 മെഡലുകൾ എന്ന റെക്കോർഡ് തിരുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content highlights: Sports calendar in 2026: From ICC T20 World Cup to FIFA World Cup

dot image
To advertise here,contact us
dot image