നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, ധൈര്യമായിരിക്കൂ ലാല്‍: മമ്മൂട്ടി

ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞത്

നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, ധൈര്യമായിരിക്കൂ ലാല്‍: മമ്മൂട്ടി
dot image

അന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. 'നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു. പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ' എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോഹൻലാലിന്റേയും അമ്മയുടെയും ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞത്. ഏറെനാളായി ചികിത്സയിലായിരുന്നു അമ്മ. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി എന്നിവരും എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ എത്തിയിരുന്നു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറെയേറെ വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.

Content Highlights: Mammootty about Mohanlal's mother santhakumari

dot image
To advertise here,contact us
dot image