വൈഭവ് സൂര്യവംശിക്ക് രാഷ്ട്രീയ ബാല്‍ പുരസ്‌കാരം; രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി താരം

ന്യൂഡൽഹിയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പുസ്കാരം ഏറ്റുവാങ്ങി

വൈഭവ് സൂര്യവംശിക്ക് രാഷ്ട്രീയ ബാല്‍ പുരസ്‌കാരം; രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി താരം
dot image

ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം’. രാജ്യം നൽകുന്ന ഏറ്റവും വലിയ ബാലപുരസ്കാരമാണിത്. ന്യൂഡൽഹിയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പുസ്കാരം ഏറ്റുവാങ്ങി. കായിക മേഖലയിലെ അസാധാരണമായ നേട്ടങ്ങൾ പരിഗണിച്ചാണ് 14 വയസ്സുകാരനായ വൈഭവ് ഈ പുരസ്കാരത്തിന് അർഹനായത്.

ചെറിയ പ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വൈഭവിന്റെ ഈ അഭിമാനനേട്ടം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം ബിഹാറിനും വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ വൈഭവ് സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതാണ് താരത്തെ അഭിമാനനേട്ടത്തിലേക്ക് എത്തിച്ചത്.

ഡൽഹിയിലെ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ മണിപ്പൂരിനെതിരെ ഇന്ന് വൈഭവ് ഇല്ലാതെയാണ് ബിഹാർ ടീം കളിക്കുന്നത്. ആദ്യ മത്സരത്തിൽ 84 പന്തിൽ 190 റൺസടിച്ച് വമ്പൻ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്.

Content Highlights: Vaibhav Suryavanshi honoured with Pradhan Mantri Rashtriya Bal Puraskar

dot image
To advertise here,contact us
dot image