പ്രൈം കോഹ്‌ലി ഈസ് ബാക്ക്! തുടർച്ചയായ ആറ് മത്സരങ്ങളിൽ 50ലധികം റൺസ്, വിജയ് ഹസാരെയിലും വെടിക്കെട്ട്

ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ കോഹ്‌ലി ഡൽഹിക്ക് വേണ്ടി സെഞ്ച്വറി നേടി തിളങ്ങിയിരുന്നു

പ്രൈം കോഹ്‌ലി ഈസ് ബാക്ക്! തുടർച്ചയായ ആറ് മത്സരങ്ങളിൽ 50ലധികം റൺസ്, വിജയ് ഹസാരെയിലും വെടിക്കെട്ട്
dot image

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ കോഹ്‌ലി ഡൽഹിക്ക് വേണ്ടി സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ആന്ധ്രക്കെതിരെ കോഹ്‌ലി 101 പന്തിൽ 131 റൺസാണ് അടിച്ചെടുത്തത്. ​ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കോഹ്‌ലി അതിവേ​ഗ അർധ സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.

29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ ആറാമത്തെ മത്സരത്തിലാണ് കോഹ്ലി 50+ സ്കോർ നേടുന്നത്. പ്രൈം വിരാട് കോഹ്‌ലി തിരിച്ചെത്തുന്നുവെന്നാണ് ആരാധകർ പറയുന്നത്.

അവസാനത്തെ ആറ് മത്സരങ്ങളിൽ കോഹ്‌ലിയുടെ സ്കോർ:

ഓസ്‌ട്രേലിയയ്‌ക്കെതിരെ (മൂന്നാം ഏകദിനം): 50+

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (ഒന്നാം ഏകദിനം): 100

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (രണ്ടാം ഏകദിനം): 100

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (മൂന്നാം ഏകദിനം): 50+

ആന്ധ്രയ്‌ക്കെതിരെ (വിജയ് ഹസാരെ): 131 (101 പന്തിൽ)

ഗുജറാത്തിനെതിരെ (വിജയ് ഹസാരെ): 77 (61 പന്തിൽ)

Content Highlights: Vijay Hazare Trophy Delhi vs Gujarat: Virat Kohli falls for 77 after an explosive start

dot image
To advertise here,contact us
dot image