

വിജയ് ഹസാരെയിൽ ആരാധകരെ നിരാശപ്പെടുത്തി മുംബൈ താരവും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ രോഹിത് ശർമ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സിക്കിമിനെതിരെ സെഞ്ച്വറി നേടിയ രോഹിത് ഉത്തരാഖണ്ഡിനെതിരായ രണ്ടാം മത്സരത്തില്‍ ഗോൾഡൻ ഡക്കായി പുറത്താവുകയായിരുന്നു. ഉത്തരാഖണ്ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയാണ് രോഹിത് റൺസൊന്നുമെടുക്കാതെ മടങ്ങിയത്.
ഉത്തരാഖണ്ഡിന്റെ ദേവേന്ദ്ര സിംഗ് ബോറ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് രോഹിത് പുറത്തായത്. ഒരു ഷോർട്ട് ബോളിൽ തന്റെ ട്രേഡ്മാർക്കായ പുൾ ഷോട്ടിന് ശ്രമിക്കുന്നതിനിടെ പിഴച്ച രോഹിത് ജഗ്മോഹന്‍ നാഗര്‍ഗോട്ടിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.
Rohit Sharma dismissed for Golden Duck - Bad news for fans in Jaipur. pic.twitter.com/7k1u7A95BW
— Johns. (@CricCrazyJohns) December 26, 2025
Rohit Sharma’s catch was almost dropped by the fielder, but he held on to it on the second attempt.😢💔 pic.twitter.com/Fcb1965xfW
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) December 26, 2025
ഉത്തരാഖണ്ഡിനെതിരെ രോഹിത് പുറത്തായതിന് പിന്നാലെ നിരാശരായ ആരാാധകർ സ്റ്റേഡിയം വിടുകയും ചെയ്തു. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനം കാണുന്നതിനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.
Content Highlights: Vijay Hazare Trophy: Rohit Sharma out for golden duck in Jaipur, disappointed fans leave stadium