സെഞ്ച്വറിയടിച്ച് അലക്‌സ് കാരി, തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ഖ്വാജയും; അഡ്‌ലെയ്ഡില്‍ ഓസീസ് മികച്ച നിലയില്‍

അലക്സ് കാരിയുടെയും നേടിയ ഉസ്മാൻ ഖവാജയുടെയും ഇന്നിങ്സിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്കോർ പടുത്തുയർത്തിയത്

സെഞ്ച്വറിയടിച്ച് അലക്‌സ് കാരി, തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ഖ്വാജയും; അഡ്‌ലെയ്ഡില്‍ ഓസീസ് മികച്ച നിലയില്‍
dot image

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ‌ഓസ്ട്രേലിയ മികച്ച നിലയിൽ. മത്സരത്തിന്റെ തുടക്കത്തിലെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറിയ ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന ശക്തമായ നിലയിലാണ്. അഡലെയ്ഡ് ഓവലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അലക്സ് കാരിയുടെയും നേടിയ ഉസ്മാൻ ഖവാജയുടെയും ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. മിച്ചൽ സ്റ്റാർക്കും (33), നഥാൻ ലിയോണും (0) ക്രീസിലുണ്ട്.

സെഞ്ച്വറി നേടിയ അലക്സ് കാരിയുടെയും (106) മികച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായി എത്തി അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെയും (82) പ്രകടനങ്ങളാണ് ഓസീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ 29 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ട്രാവിസ് ഹെഡ്, ജേക്ക് വെതറാൾഡ്, മാർനസ് ലബുഷെയ്ൻ എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും കാരിയും ഖവാജയും തകർത്തടിച്ചതോടെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിച്ചു.

Content Highlights: AUS vs ENG, Ashes 3rd Test: Alex Carey's century on home turf takes Australia to 326/8 on Day 1

dot image
To advertise here,contact us
dot image