അഭിഗ്യാന്‍ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, തകര്‍ത്തടിച്ച് വൈഭവും വേദാന്തും; മലേഷ്യയ്‌ക്ക് മുന്നില്‍ റണ്‍മല

അർധ സെഞ്ച്വറി നേടി വേദാന്ത് ത്രിവേദിയും വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി

അഭിഗ്യാന്‍ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, തകര്‍ത്തടിച്ച് വൈഭവും വേദാന്തും; മലേഷ്യയ്‌ക്ക് മുന്നില്‍ റണ്‍മല
dot image

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യന്‍ താരം അഭിഗ്യാന്‍ കുണ്ടു. 125 പന്തില്‍ 209 റണ്‍സുമായി പുറത്താവാതെ നിന്ന കുണ്ടുവിന്റെ ഇന്നിങ്സിന്റെ കരുത്തില്‍ മലേഷ്യയ്ക്ക് മുന്നിൽ‌ ഹിമാലയൻ വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷടത്തില്‍ 408 റണ്‍സ് നേടി.

അർധ സെഞ്ച്വറി നേടി വേദാന്ത് ത്രിവേദിയും വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. വേദാന്ത് 106 പന്തില്‍ 90 തിളങ്ങിയപ്പോൾ വൈഭവ് 26 പന്തില്‍ 50 റൺസെടുത്തു. മലേഷ്യയ്ക്ക് വേണ്ടി മുഹമ്മദ് അക്രം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്താന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനലിന് യോ​ഗ്യത നേടിയിരുന്നു.

Content Highlights: Abhigyan Kundu hits double Centurty, Vaibhav Suryavanshi slams 50 in India U19 cricket match vs Malaysia

dot image
To advertise here,contact us
dot image