'അതൊന്നും കാര്യമാക്കാറില്ല'; ആ വലിയ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ മറികടന്നതില്‍ പ്രതികരിച്ച് വൈഭവ്‌

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെ‌തിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു വൈഭവിന്‍റെ പ്രതികരണം

'അതൊന്നും കാര്യമാക്കാറില്ല'; ആ വലിയ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ മറികടന്നതില്‍ പ്രതികരിച്ച് വൈഭവ്‌
dot image

2025ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയിൽനിന്ന് ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇപ്പോഴിതാ ​ഗൂ​ഗിൾ സെർച്ചിൽ വിരാട് കോഹ്‌ലിയെ പിന്തള്ളിയതിനെ കുറിച്ച് സംസാരിക്കുകയാണ് വൈഭവ്. താൻ അതിലൊന്നും ശ്രദ്ധ നൽകാറില്ലെന്നായിരുന്നു കൗമാരതാരത്തിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ തനിക്ക് സന്തോഷവും സന്തോഷവും നൽകുന്നുണ്ടെങ്കിലും തന്റെ കളി മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വൈഭവ് പറഞ്ഞു. അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെ‌തിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വൈഭവ്.

‘ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. എന്റെ കളിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സംഭവങ്ങളെ കുറിച്ച് ഞാൻ അറിയാറുണ്ട്. അക്കാര്യങ്ങൾ എനിക്ക് സന്തോഷം നൽകാറുണ്ട്. പക്ഷേ ഞാൻ മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. അത്രമാത്രം," സൂര്യവംശി മറുപടി പറഞ്ഞു.

Content Highlights: Vaibhav Suryavanshi Reacts to Surpassing Virat Kohli in Google Searches

dot image
To advertise here,contact us
dot image