'ഇത്രമാത്രം അവഗണന നേരിടാൻ സഞ്ജു എന്തുതെറ്റാണ് ചെയ്തിട്ടുള്ളത്'; ചോദ്യവുമായി റോബിൻ ഉത്തപ്പ

മലയാളി താരം സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിൽ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

'ഇത്രമാത്രം അവഗണന നേരിടാൻ സഞ്ജു എന്തുതെറ്റാണ് ചെയ്തിട്ടുള്ളത്'; ചോദ്യവുമായി റോബിൻ ഉത്തപ്പ
dot image

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിൽ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇത്രയും മോശം പരിഗണന നല്‍കാന്‍ സഞ്ജു എന്ത് തെറ്റാണ് ചെയ്തെന്നും വ്യക്തമായൊരു കാരണമില്ലാതെ ടീം മാനേജ്മെന്‍റ് എന്തിനാണ് വിജയകരമായ ഓപ്പണിംഗ് സഖ്യത്തെ മാറ്റിയതെന്നും റോബിന്‍ ഉത്തപ്പ സ്റ്റാര്‍ ചോദിച്ചു.

സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തെ മാറ്റിയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസില്ലായില്ല. രണ്ടാം മത്സരത്തിന് മുമ്പ് സൂര്യ പറഞ്ഞത്, സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണര്‍ എന്നാണ്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ മൂന്ന് സെഞ്ച്വറികൾ നേടിയാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയത്.

യുവതാരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായിരുന്നു അയാള്‍. അതിനുശേഷമാണ് അഭിഷേക് സെഞ്ച്വറി അടിച്ചത്. അതിനുശേഷമാണ് തിലക് സെഞ്ച്വറി അടിച്ചത്. ഒരുപക്ഷെ സഞ്ജുവിന്‍റെ സെഞ്ച്വറിയാകാം ഇവരെയൊക്കെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിച്ചത്. എന്നാൽ ആദ്യം ഒരു കാരണവുമില്ലാതെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നെ പതുക്കെ ടീമില്‍ നിന്നു തന്നെ ഒഴിവാക്കുന്നു. അവനെന്ത് തെറ്റാണ് ചെയ്തത്, ഉത്തപ്പ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ആരാധകരും മുൻ താരങ്ങളും വിമർശനവുമായി എത്തിയിട്ടും തീരുമാനം തിരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

Content Highlights: robin uthappa on sanju samson omission in south africa t20 cricket

dot image
To advertise here,contact us
dot image