എറിഞ്ഞിട്ട് പേസർമാർ; രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസിന് തകർപ്പൻ ജയം

രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 51 റൺസിന്റെ തകർപ്പൻ ജയം.

എറിഞ്ഞിട്ട് പേസർമാർ; രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസിന് തകർപ്പൻ ജയം
dot image

രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 51 റൺസിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി.

ഇന്ത്യൻ നിരയിൽ തിലക് വർമ(62), ജിതേഷ് ശർമ(27 ), അക്‌സർ പട്ടേൽ(21 ), ഹാർദിക് പാണ്ഡ്യാ(20 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ , ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒട്ട്‌നീൽ ബാർട്ട്മാൻ നാല് വിക്കറ്റും മാർക്കോ യാൻസെൻ, ലൂത്തോ സിപാംല, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 6 പന്തിൽ ഏഴ് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 90 റൺസ് നേടിയ ക്വിന്‍റൺ ഡി കോക്ക് പ്രോട്ടീസിന്റെ ടോപ് സ്കോററായി. ഡൊനോവൻ ഫെരേര(30 ) എയ്ഡൻ മാർക്രം (29 ), ഡേവിഡ് മില്ലർ (20 ) എന്നിവരും തിളങ്ങി. വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ അടക്കമുള്ള എല്ലാ ബോളർമാരും റൺസ് വാങ്ങികൂട്ടി.

രണ്ടാം ടി 20 യിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പരയിൽ ഇരുവരും ഒപ്പമെത്തി. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ‌ ഇന്ത്യ കൂറ്റൻ വിജയം നേടിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlights: south africa beat india in second t20

dot image
To advertise here,contact us
dot image